
അൽ വസ്ൽ റോഡിൽ പുതിയ ട്രാഫിക് ജങ്ഷൻ തുറന്നു
അൽ വസ്ൽ റോഡ്, ഉമ്മുസുഖൈം സ്ട്രീറ്റ് ഭാഗത്ത് ഗതാഗതം എളുപ്പമാക്കുന്ന പദ്ധതി പൂർത്തീകരിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). പ്രദേശത്ത് പുതിയ ട്രാഫിക് ജങ്ഷൻ തുറന്നാണ് അധികൃതർ യാത്രസമയം കുറക്കുന്ന നടപടി സ്വീകരിച്ചത്. അൽ മജാസിമി, അൽ വസ്ൽ റോഡിലാണ് പുതിയ ജങ്ഷൻ. ഉമ്മുസുഖൈം സ്ട്രീറ്റിനും അൽ ഥനിയ സ്ട്രീറ്റിനുമിടയിലാണിത് സ്ഥിതി ചെയ്യുന്നത്. ട്രാഫിക് സിഗ്നൽ നിർമിച്ചതിന് പുറമെ കൂടുതൽ പാതകളും ഒരുക്കിയിട്ടുണ്ട്. ഇതുവഴി യാത്രസമയം മൂന്നു മിനിറ്റിൽനിന്ന് 30സെക്കൻഡായി കുറയും. നവീകരണം പൂർത്തിയായതോടെ അൽ മജാസിമി സ്ട്രീറ്റിൽനിന്ന്…