
ഷാർജ അൽ വാഹയിൽ പുതിയ മസ്ജിദ് തുറന്നു
സയ്യിദ ഖദീജ മോസ്ക് എന്നു പേരിട്ട് ഷാർജയിലെ അൽ റുവൈദാത്ത് പ്രദേശത്തെ അൽ വാഹയിൽ പുതിയ മസ്ജിദ് തുറന്നു. അൽ ദൈദ് റോഡിൽ സ്ഥിതി ചെയ്യുന്ന പള്ളി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഫാത്തിമിയ്യ വാസ്തുവിദ്യാ ശൈലിയിൽ ആധുനിക ഘടകങ്ങൾ സമന്വയിപ്പിച്ച് നിർമിച്ച പള്ളിയുടെ ആകെ വിസ്തീർണം 49,383 ചതുരശ്ര മീറ്ററാണ്. പ്രധാന പ്രാർഥനാ ഹാളിൽ 1400 പുരുഷന്മാർക്കും പുറത്തെ പോർട്ടിക്കോയിൽ 1325…