ഗാസയിൽ വൈദ്യുതി നിലച്ച് അൽ ഷിഫ ആശുപത്രി; ഒരു കുഞ്ഞടക്കം 5 രോഗികൾ മരിച്ചു

ഇന്ധനം തീർന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പ്രവർത്തനം സ്തംഭിച്ചു. ഇൻകുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികൾ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അൽ ഷിഫയിലെ ഇൻകുബേറ്ററിലുള്ളത്. തെരുവുകളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണ്. ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേൽ സൈന്യം പുറത്തിറങ്ങുന്നവർക്കുനേരെ വെടിവയ്പു തുടങ്ങി. വൈദ്യുതി നിലച്ച അൽ ഷിഫയിൽ മെഡിക്കൽ ഉപകരണങ്ങൾ നിശ്ചലമായി. തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികൾ മരണത്തിനു കീഴടങ്ങിത്തുടങ്ങിയതായി ആശുപത്രി…

Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോർദാൻ

ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം. യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Read More