
ഖിസൈസിൽ 32 പുതിയ റോഡുകൾ പൂർത്തിയായി
അൽ ഖിസൈസ് വ്യവസായ മേഖലയിൽ 32 റോഡുകളുടെ നിർമാണവും തെരുവുവിളക്ക് സ്ഥാപിക്കലും പൂർത്തിയാക്കി. വിപുലമായ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായത് റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) വെളിപ്പെടുത്തിയത്. 10കി.മീറ്റർ നീളത്തിലാണ് 32 റോഡുകൾ നിർമിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയായതോടെ ഈ ഭാഗങ്ങളിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 500ൽ നിന്ന് 1500 ആയി ഉയർന്നു. ഇതുവഴി വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി 200 ശതമാനമാണ് വർധിച്ചിരിക്കുന്നത്. വ്യവസായ മേഖല 1,2,3,4,5 ഏരിയകളിലായാണ് റോഡ് നിർമിച്ചിരിക്കുന്നത്. അമ്മാൻ സ്ട്രീറ്റ്, ബെയ്റൂത്ത് സ്ട്രീറ്റ്,…