
ഹൈതം സിറ്റിയിൽ ‘അൽ നുഹ ഡിസ്ട്രിക്ട്’ ആഡംബര പാർപ്പിട സമുച്ചയം
ഒമാനിൽ വരാനിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ടത്തിൽ ആഡംബര പാർപ്പിട സമുച്ചയമായ അൽ നുഹ ഡിസ്ട്രിക്ട് പ്രോജക്ട് ലോഞ്ച് പ്രഖ്യാപിച്ച് തിബിയാൻ റിയൽ എസ്റ്റേറ്റ് കമ്പനി. 13.4 ദശലക്ഷം റിയാൽ മുതൽ മുടക്കിലാണ് പ്രോജക്റ്റ് ഒരുക്കുക. ആധുനിക ഡിസൈനും ഒമാനി വാസ്തുവിദ്യയും സംയോജിപ്പിച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി സംയോജിത പാർപ്പിട അന്തരീക്ഷം പ്രദാനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഡോ. കാമിൽ ബിൻ ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ തലസ്ഥാനമായ മസ്കത്തിലെ ഒരു നൗകയിലായിരുന്നു ലോഞ്ചിങ് ചടങ്ങ് നടന്നത്….