നിർണായകമായി 97ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ; അൽ ശബാബിനെയും വീഴ്ത്തി അൽ നസ്ർ

സൗദി പ്രൊ ലീഗിൽ കുതിച്ച് അൽ നസ്ർ. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ വിജയഗോളിലൂടെ അൽ ശബാബിനെ 2-1 ന് കീഴടക്കിയിരുന്നു. അൽ ശബാബ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരം അവസാനം നിമിഷം വരെ പ്രവചാനതീതമായിരുന്നു. മത്സരത്തിന്റെ 69ാം മിനിറ്റിലാണ് അൽ നസ്ർ ആദ്യ ലീഡെടുക്കുന്നത്. അബ്ദുറഹിമാൻ ഗരീബ് എടുത്ത കോർണർ കിക്ക് ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ അയ്മറിക്ക് ലപോർട്ടെ ഗംഭീരമായ ഇടങ്കാലൻ വോളിയിലൂടെ വലയിലെത്തിച്ചു. വിജയം ഉറപ്പിച്ച് മുന്നേറവേ നിശ്ചിത സമയത്തിന്റെ അവസാന നിമിഷം അൽശബാബ് സമനില…

Read More

ഒറ്റ ഗോളില്‍ അല്‍ നസറിനെ വിജയത്തിലെത്തിച്ച് റൊണാള്‍ഡോ; അൽ നസറിനൊപ്പം 50 ഗോൾ തികച്ചു

റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ വിജയിച്ച് അല്‍ നസർ. സൗദി പ്രോ ലീഗില്‍ അല്‍ അഹ്‌ലിക്കെതിരായ മത്സരത്തിൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളിലാണ് അല്‍ നസർ വിജയം നേടിയത്. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 24 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് അല്‍ നസര്‍. എന്നാൽ ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം ഒന്‍പത് ആക്കി കുറച്ചിട്ടുണ്ട്. ടീമിനെ…

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടി

സൗദി പ്രോ ലീഗ് മത്സരത്തിനിടെ ഗാലറിയില്‍നിന്നുള്ള ‘മെസ്സി മെസ്സി’ വിളികളോട് മോശമായി പ്രതികരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടി. മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതിന് അല്‍ നസര്‍ താരത്തിന് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ഇതോടെ ഇന്ന് അല്‍ ഹസ്മിനെതിരെയുള്ള മത്സരം ക്രിസ്റ്റിയാനോയ്ക്ക് നഷ്ടമാകും. വിലക്കിന് പുറമെ പിഴയടക്കാനും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശമുണ്ട്. ഫെഡറേഷന് 10,000 സൗദി റിയാലും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍…

Read More

ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ റൊണാൾഡോ കളിക്കില്ല, മെസിയും കൂട്ടരും ഇന്ന് ഇറങ്ങും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതാണ് കാരണമെന്ന് അൽനാസർ കോച്ച് ലൂയി കാസ്ട്രോ അറിയിച്ചു. മെസിയും സുവാരസും കളിക്കുന്ന അമേരിക്കൻ ക്ലബ്ബ് ഇന്റർ മയാമി ക്രിസ്റ്റ്യാനോയില്ലാത്ത സൗദി ക്ലബ്ബ് അൽ നസറിനെ നേരിടും. വ്യാഴാഴ്ച രാത്രി 11.30 നാണ് മത്സരം. മെസിയും ക്രിസ്റ്റിയാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ലാസ്റ്റ് ഡാൻസ് എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്….

Read More