അവസരങ്ങൾ തുലച്ചു; അൽ നസ്‌റിന് വീണ്ടും തോൽവി

ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയും അണിനിരന്ന കരുത്തരായ അൽനസ്‌റിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കൊമ്പുകുത്തിച്ച് അൽ താവൂൻ. സ്വന്തം തട്ടകത്തിൽ കുപ്പായമിട്ടിറങ്ങിയ റൊണാൾഡോയും കൂട്ടുകാരും വമ്പൻ താര സാന്നിധ്യമില്ലാത്ത താവൂനിനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങുകയായിരുന്നു. സൗദി പ്രോ ലീഗ് ഫുട്ബാളിൽ അൽ നസ്‌റിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നാലു ദിവസം മുമ്പ് അൽ ഇത്തിഫാഖിനെതിരായ ലീഗിലെ ആദ്യമത്സരത്തിലും അൽ നസ്ർ പരാജയപ്പെട്ടിരുന്നു. പോയന്റ് പട്ടികയിൽ ഇപ്പോൾ 15-ാം സ്ഥാനത്താണ് ടീം. മത്സരത്തിൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ…

Read More