
ഇരട്ട ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗദി പ്രോ ലീഗിൽ അൽ നസ്റിന് തകർപ്പൻ ജയം
സൗദി പ്രോ ലീഗിൽ അൽ ശബാബിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ. മത്സരത്തിൽ ഇരട്ട ഗോളുകളും രണ്ട് അസിസ്റ്റുമായി ക്രിസ്റ്റ്യാനോ തിളങ്ങി. പെനാല്‍റ്റിയിലൂടെ ഹാട്രിക്കിനുള്ള അവസരം ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ അത് സഹതാരത്തിന് കൈമാറി. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക് നേട്ടത്തിന്‍റെ ചൂടാറും മുന്‍പാണ് വീണ്ടും റോണോയുടെ മാജിക്കിന് അറബ് ലോകം സാക്ഷിയായത്. അൽ ശബാബിനെതിരെ പതിമൂന്നാം മിനിറ്റിൽ പെനാല്‍റ്റിയിലൂടെയാണ് റൊണാൾഡോയുടെ ആദ്യം സ്കോര്‍ ചെയ്യുന്നത്. കൃത്യം ആറ് മിനുട്ടിന് ശേഷം റൊണാള്‍ഡോ ഹെഡ്ഡറിലൂടെ…