ദുബൈ അൽ മൻഖൂലിലെ മൂന്ന് റോഡുകളുടെ നവീകരണം പൂർത്തിയായി
ദുബൈ നഗരത്തിലെ അൽ മൻഖൂലിലെ മൂന്ന് റോഡുകളിൽ സുപ്രധാനമായ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കുവൈത്ത് സ്ട്രീറ്റ് കവല, 12എ സ്ട്രീറ്റ്, 10 സി സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നവീകരണം നടപ്പാക്കിയത്. ദുബൈയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നവീകരണം നടപ്പാക്കിയത്. ബിസിനസ് ഹബ് എന്ന നിലയിലും ജീവിത ഗുണനിലവാരത്തിലും ദുബൈയുടെ പദവി നിലനിർത്തുകയാണ് നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം. നഗരത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ സജീവതക്കും ജനസംഖ്യയിലെ വർധനക്ക് അനുസരിച്ച സൗകര്യങ്ങളൊരുക്കുന്നതിനും പദ്ധതി…