
ദുബൈയിലെ അൽ മംസാർ ബീച്ച് നവീകരണത്തിന് 40 കോടി ദിർഹത്തിൻ്റെ കരാർ
ദുബൈയിലെ അൽ മംസാർ കോർണിഷിലെ ബീച്ച് ഫ്രണ്ട് വികസിപ്പിക്കുന്നതിനായി ‘അൽ മംസാർ ബീച്ച് വികസന പദ്ധതി’യുടെ രണ്ടാം ഘട്ടത്തിന് കരാർ നൽകി. 40കോടി ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2025 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഉത്തരവനുസരിച്ച് ദുബൈ മുനിസിപ്പാലിറ്റിയാണ് കരാർ നൽകിയത്. 1,25,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന അൽ മംസാർ കോർണിഷ് ബീച്ചിൽ സ്ത്രീകൾക്കായി പൊതു ബീച്ചും പദ്ധതിയിൽ രൂപപ്പെടുത്തും….