അ​ൽ​ഖൈ​ൽ റോ​ഡി​ൽ ര​ണ്ട് പു​തി​യ​ പാ​ല​ങ്ങ​ൾ തു​റ​ന്നു

അ​ൽ​ഖൈ​ൽ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട്​ പാ​ല​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. സ​അ​ബീ​ൽ, അ​ൽ​ഖൂ​സ് 1​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തി​യ പാ​ല​ങ്ങ​ൾ തു​റ​ന്ന​ത്. മൊ​ത്തം 1350 മീ​റ്റ​റാ​ണ്​ ര​ണ്ട്​ പാ​ല​ങ്ങ​ളു​ടെ​യും നീ​ളം. ര​ണ്ട്​ പാ​ല​ങ്ങ​ളു​ടെ​യും പ​ണി പൂ​ർ​ത്തി​യാ​യ​തോ​ടെ മ​ണി​ക്കൂ​റി​ൽ​ 8000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​​പോ​കാ​ൻ സാ​ധി​ക്കും. അ​ൽ​ഖൈ​ൽ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 3300 മീ​റ്റ​ർ നീ​ള​ത്തി​ൽ ആ​കെ അ​ഞ്ച്​ പാ​ല​ങ്ങ​ളാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. കൂ​ടാ​തെ 6820 മീ​റ്റ​ർ നീ​ള​ത്തി​ൽ ലൈ​നു​ക​ളു​ടെ വീ​തി​കൂ​ട്ടു​ന്ന…

Read More