
അൽ ഇത്തിഹാദ് സ്ട്രീറ്റിൽ പാലം തുറന്നു
അജ്മാൻ ഇത്തിഹാദ് സ്ട്രീറ്റിൽ പണി പൂർത്തിയായ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ ഇത്തിഹാദ് സ്ട്രീറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമായി നിർമിച്ച പാലമാണ് അജ്മാൻ നഗരസഭ ഞായറാഴ്ച തുറന്നുകൊടുത്തത്. ഒക്ടോബറോടെ പൂർത്തിയാക്കാൻ പദ്ധതിയിട്ട പാലമാണ് മൂന്നു മാസംകൊണ്ട് ഗതാഗതയോഗ്യമാക്കിയത്. കഴിഞ്ഞ വർഷം 2022 ജൂലൈയിൽ ആരംഭിച്ച വികസനപ്രവർത്തനങ്ങൾ നിശ്ചിത തീയതിക്ക് മുമ്പായി ആദ്യ ഘട്ടങ്ങൾ പൂർത്തിയാക്കാൻ വകുപ്പിന് കഴിഞ്ഞതായി ഡിപ്പാർട്‌മെൻറിലെ അടിസ്ഥാന സൗകര്യ വികസന മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി…