
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും സൗദിയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടു
പിഎസ്‌ജിയിൽ നിന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറും സൗദി പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’റിപ്പോർട്ട് ചെയ്തിരുന്നു.അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം…