
യുഎഇയിൽ കനത്ത ചൂട് ; പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ‘അൽ ഫരീജ് ഫ്രിഡ്ജ്’
കനത്ത ചൂടിൽ പുറം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ ജ്യൂസ് ഉൾപ്പെടെയുള്ള മധുര പാനീയങ്ങളും ഐസ്ക്രീമും തണുത്ത വെള്ളവും വിതരണം ചെയ്ത് അധികൃതർ. പുറം തൊഴിലാളികൾക്ക് പിന്തുണയേകാൻ ആസൂത്രണം ചെയ്ത ‘അൽ ഫരീജ് ഫ്രിഡ്ജ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനം. ആഗസ്റ്റ് 23വരെ നീളുന്ന ക്യാമ്പയിൻ പുറം ജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, കർഷകർ തുടങ്ങി 10 ലക്ഷത്തോളം പേർക്ക് ആശ്വാസമേകും. യു.എ.ഇ വാട്ടർ എയ്ഡ് ഫൗണ്ടേഷന്റെയും യു.എ.ഇ ഫുഡ് ബാങ്കിന്റെയും സഹകരണത്തോടെ…