
സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു ; ദമ്മാം അൽ ഫഖ്രിയയിൽ പുതിയ ലുലു തുറന്നു
സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ദമ്മാം അൽ ഫഖ്രിയയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദിയിലെ ലുലുവിന്റെ 57ആമത്തെ സ്റ്റോറാണ് അൽ ഫഖ്രിയയിലേത്. ഖുതുബ് അൽ ദിൻ അൽ ഷാഫി സ്ട്രീറ്റിലുള്ള പുതിയ ലുലു നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകൾക്ക് നൽകുക. വെസ്റ്റ് ദമാം മുനിസിപ്പാലിറ്റി മേധാവി ഫയീസ് ബിൻ അലി അൽ അസ്മരി അൽ ഫഖ്രിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ഈസ്റ്റേൺ പ്രൊവിൻസ് റീജിയണൽ…