
പ്രാദേശിക കർഷകർക്ക് പിന്തുണ; ‘അൽ ഇമറാത്ത് അവ്വൽ’ സംരംഭം ആരംഭിച്ച് ലുലു ഗ്രൂപ്പ്
പ്രാദേശിക ഉൽപന്നങ്ങളെയും കർഷകരെയും പിന്തുണയ്ക്കുന്നതിനായി യു.എ.ഇ യിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും അൽ ഇമറാത്ത് അവ്വൽ (യുഎഇ ഫസ്റ്റ്) സംരംഭം ആരംഭിച്ചു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹരേബ് അൽ ഹെംരിയാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. ദുബായ് സിലിക്കൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോ.ജുമാ അൽ മത്രൂഷി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പെടെയുള്ള ലുലുവിലെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം, യുഎഇ മന്ത്രിയും മറ്റ്…