
ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന് അൽ ദഫ്റയിൽ തുടക്കം
മൂന്നാമത് ലിവ ഈത്തപ്പഴ ഫെസ്റ്റിവല്‍, ലേല പതിപ്പിന് അല്‍ ധഫ്റയിലെ സായിദ് സിറ്റിയില്‍ തുടക്കമായി. അല്‍ ധഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി പൈതൃക അതോറിറ്റിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 11ന് ആരംഭിച്ച മേള ഒക്ടോബര്‍ 20ന് സമാപിക്കും. ഈ വര്‍ഷത്തെ മേളയിലെ അതിഥി രാജ്യം ഇറാഖാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക വൈദഗ്ധ്യം കൈമാറ്റം ചെയ്യുകയെന്നതും മേളയുടെ…