
ഇസ്രയേൽ വ്യോമാക്രമണം; അൽഅഖ്‌സ പള്ളിയിലെ ഇമാം യൂസുഫ് സലാമ കൊല്ലപ്പെട്ടു
അൽഅഖ്‌സ പള്ളിയിലെ ഇമാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുൻ പലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയായ ഡോ. യൂസുഫ് സലാമയാണു കൊല്ലപ്പെട്ടത്.ഇന്ന് മധ്യ ഗാസയിലെ മഗാസി ക്യാംപിലെ വീടിനുനേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടന്നത്. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്. അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മധ്യഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 286…