
60 വയസ് പിന്നിട്ടവർക്ക് അൽഐൻ മൃഗശാലയിൽ ഇനി സൗജന്യ പ്രവേശനം
60 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും പ്രവാസികൾക്കും അൽഐൻ മൃഗശാലയിൽ പ്രവേശനം സൗജന്യമാക്കി. നേരത്തേ 70 വയസ്സ് പിന്നിട്ടവർക്കായിരുന്നു മൃഗശാലയിൽ സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ, ഇനി 60തോ അതിന് മുകളിലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 2025നെ സാമൂഹിക വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. സാമൂഹിക ഐക്യവും കെട്ടുറപ്പും നിലനിർത്താൻ ലക്ഷ്യമിട്ട്…