
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ-ഇന്ത്യ ഫെസ്റ്റിവലിന് തുടക്കം
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ അബൂദബി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അമർനാഥ് ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ മുസല്ലം ബിൻഹാം മുഖ്യാതിഥിയായിരുന്നു. മുഴുവൻ ഇന്ത്യൻ പ്രവാസ സമൂഹത്തെയും ഉൾക്കൊള്ളുന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളെയും ഭാഷകളെയും കോർത്തിണക്കിയുള്ള വിവിധ കലാ സാംസ്കാരിക പ്രകടനങ്ങൾ, വിനോദ പരിപാടികൾ എന്നിവ മൂന്നു രാത്രികളിലായി വേദിയിൽ നടക്കും. ആഘോഷ ദിനങ്ങളിൽ വൈകീട്ട് ആറു മുതൽ…