
യു.എ.ഇ. ക്ലീൻ-അപ് ക്യാമ്പയിനുമായി കൈകോർത്ത് എ.കെ.എം.ജി
സുസ്ഥിരതയ്ക്കുള്ള യു.എ.ഇ. യുടെ പ്രതിബദ്ധതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് , എമിറേറ്റ്സ് എൻവയോൺമെന്റൽ ഗ്രൂപ്പ് സംഘടിപ്പിച്ച യു.എ.ഇ. ക്ലീൻ-അപ് ക്യാമ്പയിനിൽ അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്സ് ഓഫ് കേരള ( എ.കെ.എം.ജി. ) സജീവമായി പങ്കെടുത്തു. ഉമ്മുൽ ഖുവൈനിൽ സംഘടിപ്പിച്ച ഈ പരിപാടി, പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയും “ഇന്ന്, നാളേയ്ക്കായി ” എന്ന യു.എ.ഇ. യുടെ സുസ്ഥിരതാ മുദ്രാവാക്യത്തെ പ്രയോഗവത്കരിക്കുകയും ചെയ്യുന്നു. സംഘടനയുടെ പ്രസിഡന്റ് ഡോ. നിർമ്മല രഘുനാഥൻ വിഭാവനം ചെയ്ത “നമ്മുടെ ഭൂമി,…