
ആയിഷത്ത് മിൻഹ മരിച്ചതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ, മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും നടപ്പിലായില്ല
കാസർകോട് അംഗടിമൊഗർ ഗവ ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ മരിച്ചതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ. സ്കൂൾ തുറക്കുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും അത് നടപ്പിലായില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ മരിച്ചത്. അതേസമയം സ്കൂളിൽ അപകടകരമായ മരങ്ങൾ…