
“അക്കുവിന്റെ പടച്ചോൻ ” ചിത്രീകരണം പൂർത്തിയായി
വിനായക്, പാർഥ്വിവ്, ഹൃദ്യ, വിനോദ് കോവൂർ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമുരുകൻ മേലേരി തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “അക്കുവിന്റെ പടച്ചോൻ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മാമുക്കോയ,ശിവജി ഗുരുവായൂർ, ശ്രീജിത്ത് കൈവേലി, മഞ്ജുഷ വിജീഷ്, അംമ്പിളി, പ്രദീപ് ബാലൻ,ഷാഹിർ ഷാനവാസ്, ദേവദാസ്, ദാസ് മലപ്പുറം, റസാഖ്, കുമാരി, റഫീക്ക്, ദേവ സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വിനായകനന്ദ സിനിമാസിന്റെ ബാനറിൽ മുരുകൻ മേലേരി നിർമ്മിക്കുന്നഈചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു.ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി…