
കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്‍റെ മകൻ അഖിൽജിത്തിന്‍റെ അറസ്റ്റ് വൈകും
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ നേതാവും മുൻ ബാങ്ക് പ്രസിഡന്‍റുമായ എൻ. ഭാസുരാംഗന്‍റെ മകൻ അഖിൽജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകും. അഖിൽജിത്തിനെ തിരുവനന്തപുരത്ത് വെച്ച് പരമാവധി ചോദ്യം ചെയ്ത ശേഷമായിരിക്കും കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോകുന്നതിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലും അന്തിമ തീരുമാനമെടുക്കുക. ഭാസുരാംഗനും അഖിൽജിത്തും നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുണ്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഭാസുരാംഗനെ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ഇന്നലെ അഖിൽജിത്തിനെയും എത്തിച്ചു. ആശുപത്രിയിൽ നിന്ന് ഭാസുരാംഗൻ ഡിസ്ചാർജ് ആകുന്ന…