അഖിലേഷ് യാദവിന് സിബിഐ സമൻസ് ; നാളെ ഹാജരാകണമെന്ന് നിർദേശം

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ സി ബി ഐയുടെ നോട്ടീസ്. നാളെ സി ബി ഐക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി. അഞ്ച് വർഷം മുമ്പെടുത്ത കേസിലാണ് ഇപ്പോൾ സി ബി ഐ അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ഖനന കേസിലാണ് ചോദ്യം ചെയ്യലെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷി എന്ന നിലയിലാണ് അഖിലേഷിന് സമൻസ് നൽകിയിരിക്കുന്നത്.

Read More

‘ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം’; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.പിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് ന്യായ് യാത്രയിൽ പങ്കെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇൻഡ്യ മുന്നണിക്ക് കഴിയുമെന്ന് അഖിലേഷ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. അത് ശക്തമായി വിനിയോഗിക്കണം. കർഷകർ ഇപ്പോഴും സമരം ചെയ്യുകയാണ്. രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ അധികാരത്തിൽനിന്ന് താഴെയിറക്കാനുള്ള…

Read More

പ്രിയങ്ക ഗാന്ധി ശനിയാഴ്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ; അഖിലേഷും SP നേതാക്കളും ഞായറാഴ്ച

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച അണിചേരും. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ വെച്ചാണ് പ്രിയങ്ക ന്യായ് യാത്രയുടെ ഭാഗമാകുക. മുറാറാദാബാദില്‍ നിന്ന് അംരോഹ, സംഭാല്‍, ബുലന്ദ്ശഹര്‍, അലിഗഢ്, ഹാത്രസ്, ആഗ്ര എന്നിവിടങ്ങളിലൂടെ ഫത്തേപ്പുര്‍ സിക്രി വരെയാണ് പ്രിയങ്ക യാത്ര ചെയ്യുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ജലീകരണവും വയറ്റിലെ അണുബാധയും കാരണം പ്രിയങ്ക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലായിരുന്നു പ്രിയങ്ക. ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട്…

Read More

സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും; ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല: അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്ക് കോൺഗ്രസുമായുള്ള സീറ്റു വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു സമാജ്‍വാദി പാർട്ടി നേതാവും യുപി മുൻ‌ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. വിവിധ സംസ്ഥാനങ്ങളിൽ സീറ്റു വിഭജന ചർ‌ച്ചകൾ തലവേദനയാകുമ്പോഴാണ് കോൺഗ്രസിനു പ്രതീക്ഷ നൽകി അഖിലേഷ് യാദവിന്റെ വാക്കുകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.  ‘‘സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും. ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല. എല്ലാം ഉടൻ പുറത്തുവരും, എല്ലാം വ്യക്തമാകും’’– അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു….

Read More

രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്ര; പരിഹാസവുമായി അസം മുഖ്യമന്ത്രി

ഭാരത് ജോഡോ ന്യായ് യാത്രയെന്ന പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്രയാണെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രം​ഗത്ത്. വിജയ് സങ്കൽപ്പ് യാത്രയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഹിമന്ത ബിശ്വ ശർമ്മ രാഹുൽ ഗാന്ധിയെ വിമർശിച്ചത്. ന്യായ് യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് തകരുകയാണ്. ഇപ്പോൾ യാത്ര യു‌ പിയിലാണ് ഉള്ളത്. അവിടെ അഖിലേഷ് യാദവും കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് രാഹുൽ…

Read More

ഭാരത് ജോഡോ ന്യായ് യാത്ര; അഖിലേഷ് യാദവിന് യാത്രയിലേക്ക് ക്ഷണം

ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയാണ് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ യാത്രയിലേക്ക് ക്ഷണിച്ചത്. ഫെബ്രുവരി 16ന് നടക്കുന്ന പൊതു റാലിയിൽ പങ്കെടുക്കാനും അദ്ദേഹത്തെ ക്ഷണിച്ചിരിക്കുകയാണ്. ഫെബ്രുവരി 16നാണ് യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുന്നത്. മമത ബാനർജിക്ക് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞ്‌ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. പല വലിയ പരിപാടികൾക്കും തങ്ങളെ…

Read More

ബിജെപിയെ പരോക്ഷമായി പരിഹസിച്ചത് അഖിലേഷ് യാദവ്

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം അഹമ്മദാബാദിനു പകരം ലഖ്നൗവിലാണ് നടന്നതെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് അഖിലേഷ് ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ചത്. മത്സരം ലഖ്നൗവിലായിരുന്നെങ്കില്‍ ടീം ഇന്ത്യക്ക് മഹാവിഷ്ണുവിന്‍റെയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും അനുഗ്രഹം ലഭിക്കുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻ സമാജ്‌വാദി പാർട്ടി സർക്കാർ ‘ഏകാന സ്റ്റേഡിയം’ എന്നാണ് പേര് നല്‍കിയിരുന്നത്. മഹാവിഷ്ണുവിന്‍റെ പേരുകളിലൊന്നാണ് ഏകന. പിന്നീട്, 2018-ൽ…

Read More

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നു; അഖിലേഷ്

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് സഖ്യത്തിലുണ്ടായ തർക്കത്തിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാത്തത് ഇതേ കോൺഗ്രസ് പാർട്ടിയായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി, പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന്. ഇപ്പോൾ ജാതി സെൻസസ് വേണം എന്ന കോൺഗ്രസിന്റെ…

Read More

‘ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ കൊള്ളാം’; എണ്ണിപ്പറഞ്ഞ് യുപിയില്‍ അഖിലേഷ് യാദവ്

സംഘ്പരിവാരിന്റെ തീവ്ര മുഖവും ആര്‍എസ്എസ് വര്‍ഗീയ അജണ്ടകളുടെ സൂത്രധാരനുമായ ആതിദ്യനാഥ് സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ’80 ഹരാവോ, ബിജെപി ഹഠാവോ’ (80ലും പരാജയപ്പെടുത്തൂ, ബിജെപിയെ തോൽപ്പിക്കൂ) എന്ന ഹാഷ്ടാഗോടെ ഉത്തർപ്രദേശിന്റെ ക്രമസമാധാന നിലയെക്കുറിച്ചുള്ള അഖിലേഷിന്റെ ട്വീറ്റ് വൈറലാവുകയാണ്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ഉത്തർപ്രദേശിലെ എല്ലാ ലോക്‌സഭ സീറ്റുകളിലും അവര്‍ പരായജപ്പെടണമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. ആതിദ്യനാഥ് സര്‍ക്കാരിന്റെ കഴിവുകേടുകളോരോന്നും അദ്ദേഹം എണ്ണിയെണ്ണി പറയുന്നുമുണ്ട്. ‘ഭരണകക്ഷിയിലെ എംപിക്കെതിരെ…

Read More