ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ആംആദ്മിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി അഖിലേഷ് യാദവ്

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടി തലവന്‍ അഖിലേഷ് യാദവും പാർട്ടി എംപിമാരും ഞങ്ങള്‍ക്കൊപ്പം പ്രചാരണം നടത്തുമെന്ന് എഎപി. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. ജനുവരി 30ന് റിതാലയിൽ നടക്കുന്ന റോഡ്‌ഷോയിൽ അഖിലേഷ് യാദവ് കെജ്‌രിവാളിനൊപ്പം വേദി പങ്കിടും. കൈരാനയിൽ നിന്നുള്ള ഇഖ്‌റ ഹസൻ ഉൾപ്പെടെ പാർട്ടിയുടെ എംപിമാരും ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. എഎപിയും എസ്പിയും നിലവില്‍ കോൺഗ്രസ് ഉൾപ്പെടുന്ന ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍…

Read More

‘ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി തോൽക്കും’ ; യുപിയിൽ യോഗിയുടെ മുഖ്യമന്ത്രിക്കസേര പോകും , അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തോല്‍ക്കുമെന്നും പിന്നാലെ യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിക്കസേര നഷ്ടമാകുമെന്നും സമാജ്‌വാദി പാർട്ടി (എസ്പി) അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിനാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം യോഗി ആദിത്യനാഥിന് അനിവാര്യമാണ്. അതേസമയം മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 20നാണ്. 23നാണ് എല്ലായിടത്തേക്കുമുള്ള ഫലപ്രഖ്യാപനം. ‘യോഗി ആദിത്യനാഥ് സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സ്വന്തം പാളയത്തില്‍…

Read More

കോൺഗ്രസുമായുള്ള ത​ന്‍റെ പാർട്ടിയുടെ സഖ്യം തുടരും; എസ്.പി നേതാവ് അഖിലേഷ് യാദവ്

കോൺഗ്രസുമായുള്ള ത​ന്‍റെ പാർട്ടിയുടെ സഖ്യം തുടരുമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. ഈ വർഷം അവസാനം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിൽ ആറിലേക്കും പാർട്ടി സ്വന്തം സ്ഥാനാർഥികൾക്ക് ടിക്കറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിലേഷി​ന്‍റെ ഈ പ്രസ്താവന. പിതാവും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവി​ന്‍റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപിക്കാൻ ഇറ്റാവയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവ്.

Read More

ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് എസ്പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രം​ഗത്ത്. കസേരയ്ക്ക് വേണ്ടി നേതാക്കൾ തമ്മിലുളള തർക്കം സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കുന്നുവെന്നും ബിജെപി ആഭ്യന്തര കലാപത്തിന്റെ ചളിക്കുണ്ടിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് പാർട്ടികളെ അട്ടിമറിച്ച ബിജെപിക്കാർ ഇപ്പോൾ സ്വന്തം പാർട്ടിക്കത്ത് അതിന് ശ്രമിക്കുകയാണെന്നും അഖിലേഷ് പരിഹസിച്ചു. സമൂഹ മാധ്യമമായ എക്സിലാണ് അഖിലേഷ് തന്റെ കുറിപ്പ് പങ്കുവെച്ചത്. ഉത്തർപ്രദേശിൽ ബിജെപി കേന്ദ്ര നേതൃത്വം നിർണായക തീരുമാനമെടുക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. നിലവിൽ സംസ്ഥാനത്ത്…

Read More

സർക്കാരിൽ രാജ്യത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവില്ലാത്ത ‘ബാലക്’ ഉണ്ട്; അഖിലേഷ് യാദവ്

രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷം. നീറ്റ് അടക്കമുള്ള വിഷയങ്ങളിൽ മോദിക്ക് ഉത്തരമില്ലെന്നും ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് രാഹുലിനെ വിമർശിച്ചതെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. തന്നെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കും മോദി നേരത്തെ മറുപടി നൽകിയിരുന്നു. ‘ഈ ‘ബാലക് ബുദ്ധി’ (കുട്ടികളുടെ മനസ്) ചില സമയങ്ങളിൽ സഭയിൽ ആരെയെങ്കിലും കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു, ചിലപ്പോഴൊക്കെ കണ്ണിറുക്കുന്നു,’ – എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്….

Read More

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ ജയിച്ചാലും ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്നാവര്‍ത്തിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും തന്‍റെ പാര്‍ട്ടി ജയിച്ചാലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രം​ഗത്ത്. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കനൗജ് എം.പിയായ അഖിലേഷ് യാദവ്. ”ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല. യുപിയില്‍ 80 സീറ്റുകള്‍ നേടിയാലും ഞാന്‍ ഇവിഎമ്മുകളില്‍ വിശ്വസിക്കില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിച്ചിട്ടില്ല. ഇവിഎമ്മുകൾ ഇല്ലാതാകുന്നതുവരെ സമാജ്‌വാദി ഇക്കാര്യത്തിൽ…

Read More

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിയിൽ സംഘർഷം

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിയിൽ സംഘർഷമുണ്ടായി. റാലിയില്‍ വന്‍ തിക്കും തിരക്കുമുണ്ടായതാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാരിക്കേഡുകള്‍ മറികടന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേഷിന്റെ അരികിലേക്ക് അടുത്തു വരികയുണ്ടായി. തുടർന്ന് തിരക്ക് നിയന്ത്രണാതീതമായതോടെ പേലീസ് ലാത്തി വീശുകയും ചെയ്തു. കഴിഞ്ഞദിവസം ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം ഒഴിവാക്കി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും വേദി വിട്ടിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ഇൻഡ്യാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം….

Read More

പ്രവർത്തകരുടെ ആവേശം അതിര് വിട്ടു , ബാരിക്കേഡ് തകർത്ത് വേദിയിലേക്ക് ; തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാൻ കഴിയാതെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും വേദി വിട്ടു

തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രസംഗം ഒഴിവാക്കി വേദി വിട്ടു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ വമ്പൻ റാലിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. കോൺഗ്രസിന്‍റെയും എസ് പിയുടെയും പ്രവർത്തകർ വലിയ ആവേശത്തോടെയാണ് രാഹുലിന്‍റെയും അഖിലേഷിന്‍റെയും റാലിക്കെത്തിയത്. പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ ആദ്യം ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ വേദിക്കരികിലേക്കെത്തിയതോടെയാണ് രാഹുലും അഖിലേഷും പ്രസംഗം ഒഴിവാക്കി വേദിവിട്ടത്….

Read More

‘പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. മാത്രമല്ല ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. നരേന്ദ്ര…

Read More

ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ ; യുപിയിലെ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണരംഗം ശക്തമാക്കി പാർട്ടികൾ. ജൂൺ 4ന് ഇന്‍ഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെ മണ്ഡലമായ ലഖ്‌നൗവിൽ ആയിരുന്നു ഇന്‍ഡ്യാ മുന്നണിയുടെ വാർത്താ സമ്മേളനം. എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ”ഭരണഘടനയ്ക്കായി നാം ഒരുമിക്കണം, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾക്ക് ശേഷം പ്രതിപക്ഷം ശക്തമായ നിലയിലാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയോട് വിടപറയാൻ രാജ്യത്തെ ജനങ്ങൾ തയ്യാറായി…

Read More