
ഒരു സംഘം ആളുകൾ മർദിച്ചുവെന്ന അഖിൽ സജീവിന്റെ മൊഴി; കേസെടുത്ത് പത്തനംതിട്ട പൊലീസ്
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴസ് പ്രതി അഖിൽ സജീവിന്റെ പരാതിയിൽ കേസ് എടുത്ത് പത്തനംതിട്ട പൊലീസ്. അഞ്ച് അംഗ സംഘത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് പിലാശേരിയിലും കോട്ടയം മണിമലയിലുമായി സംഘം ചേര്‍ന്നു മര്‍ദിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. രണ്ട് എഫ്ഐആറുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. കോഴിക്കോട് പിലാശേരിയില്‍ കഴിഞ്ഞ മെയ് നാല് മുതല്‍ പതിനാല് വരെ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. അഭിഭാഷകരായ റായിസ്, ലെനില്‍, ബാസിത് കൂട്ടാളികളായ ശ്രീരൂപ്, സാദിഖ് എന്നിവരാണ് പ്രതികള്‍. റായിസും…