
കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസ്; ഒരാൾ കസ്റ്റഡിയിൽ, മൂന്ന് പേർക്കായി തെരച്ചിൽ
കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണ, അച്ചുവെന്ന അഖിൽ, സുമേഷ് വിനീത് എന്നിവരാണ് കേസിലെ പ്രതികൾ. കിരണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കി മൂന്ന് പേർക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. നേരത്തെ ബാറിൽവച്ച് പ്രതികളും കൊല്ലപ്പെട്ട യുവാവും തമ്മിൽ തർക്കമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ പകയാകാം കൃത്യം നടത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി സി പി നിധിൻ രാജ് പ്രതികരിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടകയ്ക്കെടുത്ത വാഹനത്തിലാണ് പ്രതികളെത്തിയതെന്ന് ഡി…