ഫോൺ ഉപയോഗം ചോദിക്കാൻ വിളിപ്പിച്ചു; ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് ആകാശ് തില്ലങ്കേരി

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയായിരുന്നു മർദനം. അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദനമേറ്റത്. സംഭവത്തിൽ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ജയിലിൽ തർക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം ചോദ്യം ചെയ്യുന്നതിനിടെയാണ് ആകാശ് ഉദ്യോ​ഗസ്ഥനെ മർദിച്ചത്. തുടർന്ന് അസി. ജയിലർ രാഹുലിന്റെ തല ആകാശ് ചുമരിൽ ഇടിപ്പിക്കുകയായിരുന്നു. സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും ഉദ്യോ​ഗസ്ഥർക്ക്…

Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ പിടിയിൽ

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതിയിൽ, ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നുമാണെന്നും ആൾ തടിതപ്പിയെന്നുമാണ് വിശദീകരണം. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമാണ്. പരാതി നൽകിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും…

Read More