
പഞ്ചാബിൽ നേതാക്കൾ തമ്മിൽ തർക്കം; എഎപി നേതാവിന് നേരെ വെടിയുതിർത്ത് അകാലി ദൾ നേതാവ്
പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവിന് നേരെ വെടിയുതിർത്ത് ശിരോമണി അകാലി ദൾ നേതാവ്. പഞ്ചാബിലെ ഫാസിൽകയിൽ നേതാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിലായിരുന്നു സംഭവം. എഎപി പ്രാദേശിക നേതാവ് മൻദീപ് ബ്രാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജലാലാബാദിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് വിദ?ഗ്ദ ചികിത്സക്കായി ലുധിയാന മെഡിക്കൽ സെന്ററിലേക്കും മാറ്റി. അകാലി ദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തതെന്ന് ജലാലാബാദ് എംഎൽഎ ജഗ്ദീപ് കംബോജ് ഗോൾഡി ആരോപിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ (ബിഡിപിഒ)…