ദേഹസ്വസ്ഥ്യം ; വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അല്‍പം മുമ്പ് പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രി കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Read More

കോഴിക്കോട് കക്കയത്ത് ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കും; വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട് കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും 48 മണിക്കൂറിനകം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്താൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളെ സർക്കാർ തള്ളിക്കളയുന്നില്ല. മൃതദേഹങ്ങൾ വെച്ചുള്ള സമരങ്ങൾ സാധാരണ പ്രതിഷേധമായി കാണാൻ കഴിയില്ല. മൃതദേഹം വെച്ച് വിലപേശുന്നത് തുടരണമോ എന്നത് ആലോചിക്കേണ്ടത് പൊതുസമൂഹമാണ്. ജനനേതാക്കൾ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് പ്രശ്നം സങ്കീർണമാക്കാനല്ല….

Read More

വന്യജീവി ആക്രമണം; നിരീക്ഷണ ശക്തമാക്കും, ആവശ്യമായ ധനസഹായം നൽകാനും നിർദേശം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

സംസ്ഥാനത്തുണ്ടായ വന്യജീവി ആക്രമണത്തില്‍ പ്രതികരിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംമന്ത്രി. മരിച്ച രണ്ട് പേരുടെയും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കാന്‍ നിര്‍ദേശിച്ചതായും വനംമന്ത്രി പറഞ്ഞു. ആക്രമണം നടന്ന രണ്ടിടങ്ങലിലും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ…

Read More

‘കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ല’: ‍പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് വനംമന്ത്രി

വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ വയനാട്ടിലേക്ക് പോകില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കും. താൻ വയനാട്ടിൽ പോയില്ലെന്നത് ആരോപണമല്ല വസ്തുതയാണ്. കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ല. ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലത്. പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ കൂടുതൽ അന്വേഷണം വേണം. ഓരോ മണിക്കൂറിലും വയനാട്ടിലെ കാര്യങ്ങൾ വിലയിരുത്തും. ജനം…

Read More

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; വനംമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് സതീശൻ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവൻ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ മനുഷ്യനെ വന്യമൃഗങ്ങൾക്ക് വേണ്ടി എറിഞ്ഞ് കൊടുക്കുകയാണ്. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മന്ത്രി രാജിവയ്ക്കണം. മരിച്ചയാളുകൾക്ക് കോമ്പൻസേഷൻ പോലും കൊടുത്തിട്ടില്ല.  സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിലെത് ദൗർഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കർഷകർ…

Read More

സംസ്ഥാനത്തെ വന്യജീവി ആക്രമണം; വിഷയത്തെ സർക്കാർ കാണുന്നത് ഗൗരവത്തോടെ, മന്ത്രി എ.കെ ശശീന്ദ്രൻ

വന്യജീവി ആക്രമണങ്ങളെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ്മന്ത്രി എ.കെ ശശീന്ദ്രൻ. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാനം ഏതാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അക്രമകാരികളായ വന്യജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അത് നിയന്ത്രിച്ചാൽ മാത്രമേ ആക്രമണം തടയാൻ കഴിയൂ. വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടു കൂടിയാണ് എന്തെങ്കിലും സംഭവമുണ്ടായാൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വയനാടിന് വേണ്ടി പ്രത്യേക പാക്കേജ് മുഖ്യമന്ത്രി തന്നെ അനുവദിച്ചിട്ടുണ്ട്. 1472 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ മതിലുകളും…

Read More

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്തുന്നതിനാവശ്യമാേമയ നടപടികൾ വനം വകുപ്പ് സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടാതെ ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന തരത്തിൽ ജനക്കൂട്ടം…

Read More

‘ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ നമ്മുടെ കാട്ടിൽ ജീവിക്കുമായിരുന്നു’; മന്ത്രി എ.കെ.ശശീന്ദ്രൻ

അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിച്ചിരുന്ന ആനയായിരുന്നെന്നും ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ നമ്മുടെ കാട്ടിൽ ജീവിക്കുമായിരുന്നുവെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. ഇന്നലെ ആറളം വളയംചാലിൽ ആനമതിൽ നിർമാണ ഉദ്ഘാടന ചടങ്ങിൽ വനം വകുപ്പ് നടപ്പാക്കുന്ന ഉപജീവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആനയെ ആവശ്യമുള്ളവർ ഏറെയുണ്ട്. ഏറ്റവും ആവശ്യമുള്ളതു ദേവസ്വം മന്ത്രിക്കാണ്. എത്ര കാശു വേണമെങ്കിലും തരാമെന്നു ദേവസ്വം മന്ത്രി പറഞ്ഞതാണ്. നല്ല പദ്ധതികൾക്കു തുരങ്കം വയ്ക്കുന്ന ആനപ്രേമികൾ എന്ന കപട പരിസ്ഥിതി സ്‌നേഹികളെപ്പറ്റി ജനം ജാഗ്രത പാലിക്കണം….

Read More

അരിക്കൊമ്പൻ കാട്ടിൽ വിഹരിക്കുകയാണ്, ചിന്നക്കനാലിലെ ആശങ്ക ഇപ്പോൾ മേഘമലയിൽ; മന്ത്രി എകെ ശശീന്ദ്രൻ

അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ നേരത്തേയെടുത്ത നിലപാട് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കണമായിരുന്നു. പക്ഷേ കോടതി നിർദേശങ്ങൾ മാനിച്ച് കൊണ്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്ത്.മേഘമലയിലുള്ള അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണ് ആന നടത്തുന്ന ദീർഘ നടത്തങ്ങൾ. അരിക്കൊമ്പൻ കാട്ടിൽ വിഹരിക്കുകയാണ്. ചിന്നക്കനാൽ ഭാഗത്ത് ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ മേഘമലയിലാണ്. പക്ഷേ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഇപ്പോൾ കുഴപ്പങ്ങൾ ഉണ്ടാക്കുന്നില്ല. തമിഴ്നാട് വനം വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആനയെ ഉൾക്കാട്ടിലേക്ക്…

Read More

ഇതുവരെ നടത്തിയ ശ്രമങ്ങൾ വിജയത്തിലേക്ക്; എവിടേക്ക് മാറ്റുന്നു എന്നു പറയാനാകില്ല: എ.കെ.ശശീന്ദ്രൻ

വളരെ പ്രതികൂല സാഹചര്യത്തിലാണ് ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനായി ദൗത്യസംഘം പ്രവർത്തിച്ചതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ചില കോണുകളിൽ നിന്നു അവർ ജോലിയിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള പരാമർശങ്ങൾ ദൗർഭാഗ്യകരമായി. ധീരമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു. ”ഉദ്യോഗസ്ഥരെയും വെറ്റിനറി ഡോക്ടറെയും അഭിനന്ദിക്കുന്നു. ആനയെ ഉൾവനത്തിലാക്കണമെന്ന കോടതി നിർദേശം നടപ്പാക്കും. കോടതി വിലക്കുള്ളതിനാൽ എവിടേക്ക് മാറ്റുന്നു എന്നു പറയാൻ കഴിയില്ല. സുരേന്ദ്രൻ, കുഞ്ചു, വിക്രം, സൂര്യൻ എന്നീ കുങ്കികളാണ് ദൗത്യത്തിലുള്ളത്. കുങ്കികൾ അരിക്കൊമ്പനെ വളഞ്ഞിട്ടുണ്ട്. കൂടൊരുക്കിയ…

Read More