വയനാട്ടിലെ നരഭോജി കടുവ ചത്ത സംഭവം; സ്പെഷ്യൽ ഡ്രൈവ് തുടരും: ദൗത്യ സംഘത്തെ അഭിനന്ദിച്ച് വനമന്ത്രി എ കെ ശശീന്ദ്രൻ

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങൾക്ക് വളരെയധികം ആശ്വാസമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറ‌ഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാമായി ഉറങ്ങാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. കടുവയുടെ സാന്നിദ്ധ്യം സ്പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളിൽ ടാസ്ക് ഫോഴ്സ് സ്പെഷ്യൽ ഡ്രൈവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു. വയനാട് ജില്ലയിൽ മൂന്നോ നാലോ ഇടത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവിടെയാണ് പരിശോധന…

Read More

‘ഇനി ശ്രദ്ധിക്കും തിരുത്തുന്നത് നല്ലതാണ്’; കടുവാ ഭീതിക്കിടെ ഫാഷൻ ഷോയിൽ പാട്ട്, വിശദീകരണവുമായി മന്ത്രി

വയനാട് കടുവാ ഭീതിയിൽ കഴിയുന്നതിനിടെ ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നുമാണ് മന്ത്രി ശശീന്ദ്രന്റെ പ്രതികരണം. ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിൽ വകുപ്പുകളിൽ ഏകോപന കുറവില്ല. ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനുണ്ടോ എന്ന് യോഗത്തിൽ പരിശോധിക്കും….

Read More

എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച നീക്കും ഉടനില്ല. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നേരത്തെ അറിയിച്ചിരുന്നു. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത…

Read More

മന്ത്രി കസേര കൊടുക്കാതെ എകെ ശശീന്ദ്രൻ, തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കാണും

മന്ത്രി സ്ഥാനത്ത് നിന്ന് എ.കെ. ശശീന്ദ്രനെ നീക്കാൻ എൻസിപിയിൽ നീക്കം ശക്തം. അതേസമയം, മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. എകെ ശശീന്ദ്രനെ നീക്കാനുള്ള പാർട്ടി തീരുമാനത്തോടെ എകെ ശശീന്ദ്രൻ ഇതുവരെ വഴങ്ങിയിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്താനും നീക്കമുണ്ട്. ഒരു ഭാഗത്ത് പാർട്ടിയുടെ നീക്കങ്ങൾ സജീവമാകുമ്പോഴും എകെ ശശീന്ദ്രൻറെ…

Read More

വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കം; പി.സി. ചാക്കോ മുഖ്യമന്ത്രിയെ കണ്ടു

വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പി.യിൽ നീക്കങ്ങൾ. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് ഇക്കാര്യങ്ങൾ സംസാരിച്ചു. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണ് പാർട്ടി നീക്കം. എന്നാൽ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാൽ എം.എൽ.എ. സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രൻ. തോമസ് കെ. തോമസിനെ ഒരുവർഷത്തേക്കെങ്കിലും മന്ത്രി പദവിയിൽ നിർത്തണമെന്ന് എൻ.സി.പി.യുടെ പല ജില്ലാ ഭാരവാഹികളും ആവശ്യമുയർത്തിയിട്ടുണ്ട്. എന്നാൽ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാൽ എം.എൽ.എ. സ്ഥാനവും ഒഴിയുമെന്ന എ.കെ. ശശീന്ദ്രന്റെ നിലപാട് പാർട്ടിയെ തലവേദനയിലാക്കുന്നു….

Read More

വയനാട് ദുരന്ത ഭൂമിയിൽ തൃപ്തികരമായി പ്രവർത്തിക്കാൻ കഴിഞ്ഞു: എ.കെ ശശീന്ദ്രൻ

ദുരന്ത ഭൂമിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകിയെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കേന്ദ്രം ഒപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി വാക്ക് തന്നതാണ്. ഇപ്പോഴും കേരള സർക്കാരിന് പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ അർത്ഥവത്താക്കാൻ ഇടക്കാല ആശ്വാസം നൽകണം. ദുരന്ത ഭൂമിയിൽ തൃപ്തികരമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി…

Read More

‘ഇത്തരം കാഴ്ചകൾ കാണാനാണല്ലോ യോഗം’; വിങ്ങിപോട്ടി മന്ത്രി എ.കെ. ശശീന്ദ്രൻ

വയനാട് ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി എ.കെ. ശശീന്ദ്രൻ പൊട്ടിക്കരഞ്ഞു. ഇന്ന് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിലിൽ മന്ത്രിയും പങ്കാളിയായിരുന്നു. ഈ കുട്ടിയോട് എന്ത് സമാധാനം പറയുമെന്നും ഇത്തരം കാഴ്ചകൾ കാണാനുള്ള യോഗമാണല്ലോ ഉണ്ടായത് എന്നും പറഞ്ഞാണ് മന്ത്രി പൊട്ടിക്കരഞ്ഞത്. ഇത് കണ്ടിട്ട് എന്താണ് പറയുക. വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്ച ജീവിതത്തിൽ കാണേണ്ടിവരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇവരെ ആശ്വസിപ്പിക്കുക. ഇവരോട് ഞാൻ എന്ത് ഉത്തരമാണ്…

Read More

‘കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇത്’; വിമർശനത്തിനെതിരെ എകെ ശശീന്ദ്രൻ

വയനാട് ദുരന്തത്തിൽ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ വിമർശനത്തിനെതിരെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഭൂപേന്ദർ യാദവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെയായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം. അതേസമയം, വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു സംഘവും ദൗത്യം നിർത്തിയിട്ടില്ലെന്നും…

Read More

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ ഇത് നടക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം: എ.കെ ശശീന്ദ്രന്‍

ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നടപടികള്‍ കുറച്ചുകൂടി ഊര്‍ജിതമായി തുടരണമെന്നാണ് കേരളസര്‍ക്കാരിന്റെ ആവശ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഷിരൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കുക, തിരച്ചില്‍ പ്രക്രിയ തുടരുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തിനുള്ളത്. ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ ഇത് നടക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നും കുറേയേറെ ശ്രമങ്ങള്‍…

Read More

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സുഗന്ധഗിരിയിലെ മരംമുറി കേസിൽ മന്ത്രി

സുഗന്ധഗിരിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നതെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ . വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. മരംമുറിയിൽ വാച്ചർമുതൽ ഡി.എഫ്.ഒ. വരെയുള്ളവർക്ക് പങ്കെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇത്. നിയമനടപടികളുമായി മുന്നോട്ട് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ആവർത്തിക്കാൻ പാടില്ല. ഉന്നതതല അധികാര കേന്ദ്രങ്ങൾ തന്നെ ഇടപ്പെട്ടു എന്നത് ഗൗരവമുള്ളത്. ഉദ്യോഗസ്ഥർ കൃത്യമായ ചുമതല നിർവഹിച്ചില്ല. നടപടി ഉടൻ…

Read More