
ലോക കേരള സഭയ്ക്ക് പണം പിരിക്കുന്നത് മന്ത്രിയല്ല; എ.കെ. ബാലൻ
ലോക കേരള സഭയുടെ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന പണപ്പിരിവ് ആരോപണത്തിൽ പ്രതികരണവുമായി മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലൻ. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോൾ എന്തിനാണ് ഈ അസൂയ എന്ന് അദ്ദേഹം ചോദിച്ചു. പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. പരിപാടിക്ക് പണം പിരിക്കുന്നത് സ്പോൺസർമാരാണ്. അല്ലാതെ മന്ത്രിയാണോ എന്നും അദ്ദേഹം ആരാഞ്ഞു. പണത്തിന്റെ ദുരുപയോഗം നടക്കുമോ എന്നറിയാൻ ഓഡിറ്റ് നടത്തുന്നുണ്ടെന്ന് വൈസ് ചെയർമാൻ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് പ്രവാസികളെ സംശയിക്കുന്നത്. ഇവിടെനിന്ന് കാശ് എടുക്കാനും…