
‘ബിജെപി ജയിച്ചാൽ ഉത്തരവാദിത്തം യുഡിഎഫിന്’; എൽഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്ന് എ.കെ.ബാലൻ
എൽഡിഎഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്ന് എ.കെ.ബാലൻ. എല്ലാ സീറ്റുകളും ഇന്ത്യാ സഖ്യത്തിന് ലഭിക്കും. കേരളത്തിൽ ബിജെപി മുന്നേറ്റമെന്നത് പച്ചനുണയാണ്. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം യുഡിഎഫിന് ആയിരിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു. ‘എക്‌സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല. 2004ൽ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് പറഞ്ഞു. എന്നാൽ യുപിഎ അധികാരത്തിൽ വന്നു. 2019ലെ മോദി തരംഗം ഇത്തവണ ഇല്ല. ഇത്തവണ മോദി വിരുദ്ധ വികാരമായിരിക്കും. വിഷലിപ്തമായ പ്രചാരണം ആണ് മോദി നടത്തിയത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചു. ഈ ഘടകങ്ങളെല്ലാം…