
കോൺഗ്രസിൽ പൊട്ടിത്തെറി ഇനിയും ഉണ്ടാകും; കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍: എ.കെ ബാലന്‍
കെ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെന്ന് എ.കെ ബാലൻ പറഞ്ഞു. കരുണകരന്‍റെ സ്മൃതി മണ്ഡപം സന്ദർശിക്കാൻ രാഹുൽ തയാറായിട്ടില്ല.സരിൻ സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിലാണ് സ്മൃതി മണ്ഡപം സന്ദർശിച്ചത്.അദ്ദേഹം താല്പര്യം പറഞ്ഞപ്പോൾ പാർട്ടി എതിർത്തില്ല. കരുണകരനെ വേട്ടയാടിയവരാണ് കോൺഗ്രസുകാർ. കോൺഗ്രസിൽ പൊട്ടിത്തെറി ഇനിയും ഉണ്ടാകും. സതീശനേതിരായ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് അൻവർ വ്യക്തമാക്കണം.സതീശൻ മീൻവണ്ടിയിൽ 150കോടി കടത്തിയെന്ന് അൻവർ പറഞ്ഞപ്പോൾ അത്രയും പ്രതിപക്ഷ നേതാവ് താങ്ങില്ല എന്ന് പറഞ്ഞവരാണ്…