
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കം ; തദ്ദേശ , നിയമസഭാ തെരഞ്ഞെടുപ്പുകൾ ആദ്യ ലക്ഷ്യം, മുഖ്യമന്ത്രി സ്ഥാനം പിന്നീടെന്ന് എ.കെ ആൻ്റണി
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾക്കെതിരെ വടിയെടുത്ത് മുതിർന്ന നേതാവ് എ.കെ.ആന്‍റണി. ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണമെന്ന് നേതാക്കളെ ഉപദേശിച്ച ആന്‍റണി , 2026 അവിടെ നിൽക്കട്ടെ എന്ന്കൂടി പറഞ്ഞ് വെച്ചു. മത- സാമൂദായിക സംഘടനകളുടെ പിന്തുണ തനിക്കാണെന്ന് തെളിയാക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ നെട്ടോട്ടം ഓടുന്നതിനിടെയാണ് എ.കെ ആൻ്റണിയുടെ കുത്ത് . എൻ്റെ ഉപദേശം വേണമെങ്കിൽ സ്വീകരിക്കാം . വേണ്ടെങ്കിൽ തള്ളാം എന്ന വാചകത്തിലുമുണ്ട് അത്യപ്തിയുടെ ആഴം. അധികം എടുത്ത്…