
വീട് കയറി ആക്രമിച്ചെന്ന പരാതി; യൂട്യൂബർ അജു അലക്സിനെതിരെ മാന നഷ്ടകേസ് നൽകി നടൻ ബാല
വീട്ടിൽ കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതി നൽകിയ ചെകുത്താൻ എന്ന യൂട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടൻ ബാല.അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് അജുവിന് വക്കീൽ നോട്ടീസ് അയച്ചു. താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്നും ബാല നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തോക്കുമായി വീട്ടിൽ കയറി അക്രമിച്ചു, വീട്ടുപകരണങ്ങൾ നശിപ്പിച്ചു എന്നിങ്ങനെ ആയിരുന്നു അജു അലക്സ് ബാലയ്ക്ക് എതിരെ നടത്തിയ ആക്ഷേപം. ഇത് ചൂണ്ടിക്കാട്ടി അജു…