കൊല്ലം സ്വദേശിനി അജ്മാനിൽ നിര്യാതയായി

കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ (43) അജ്മാനിൽ നിര്യാതയായി. ശനിയാഴ്ച അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു. മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ. അഷ്റഫ് താമരശ്ശേരി, ലിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.

Read More

അജ്‌മാൻകാരുടെ കന്തൂറ കുഞ്ഞോൻ നാട്ടിലേക്ക് മടങ്ങി ; അവസാനിച്ചത് 47 വർഷത്തെ പ്രവാസ ജീവിതം

47 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് മൊയ്തീൻ നാട്ടിലേക്ക് മടങ്ങുന്നത്. അറബികൾക്കിടയിൽ മൊയ്തീനായും അജ്മാൻകാരുടെ ‘കന്തൂറ കുഞ്ഞോനാ’യും നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞിമോനായും നാലര പതിറ്റാണ്ടിലധികം പ്രവാസം അനുഭവിച്ചു തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കളത്തിപ്പറമ്ബില്‍ കുഞ്ഞിമൊയ്തീൻ. 47 വര്‍ഷം അന്നം തന്ന അറബ് നാടിന്‍റെ വിവിധ വളര്‍ച്ചഘട്ടങ്ങള്‍ കണ്ട കുഞ്ഞിമൊയ്തീൻ പ്രവാസ ലോകത്തെ നാല്‌ തലമുറകളുമായുള്ള സുഹൃത്ബന്ധവും പടുത്തുയര്‍ത്തിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. 1976 ഒക്ടോബര്‍ 24നാണ് കുഞ്ഞിമൊയ്തീൻ ദുബൈയില്‍ വന്നിറങ്ങിയത്. അതുവരെ നാട്ടിലെ പള്ളിയിലും ദര്‍സിലും മുസ്‍ലിയാരായി ജോലി ചെയ്തുവരുകയായിരുന്നു….

Read More

ഇലക്ട്രിക് മീഡിയ ബൈക്കുമായി അജ്മാൻ പൊലീസ്

നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്​​ട്രി​ക് മീ​ഡി​യ ബൈ​ക്കു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്. പൊ​ലീ​സ് സം​വി​ധാ​ന​ത്തി​ന്‍റെ മീ​ഡി​യ ക​വ​റേ​ജി​ന് മു​ത​ല്‍ക്കൂ​ട്ടാ​യി ഇ​നി    ഇ​ല​ക്​​ട്രി​ക് ബൈ​ക്കു​ക​ളും അ​ജ്മാ​നി​ല്‍ കാ​ണാം. ആ​വ​ശ്യ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ളു​പ്പ​ത്തി​ല്‍ ചെ​ന്നെ​ത്താ​നു​ള്ള സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് അ​ജ്മാ​ന്‍ പൊ​ലീ​സ് ത​ങ്ങ​ളു​ടെ മീ​ഡി​യ ടീ​മി​ല്‍ ഇ​ല​ക്​​ട്രി​ക് ബൈ​ക്ക് സം​വി​ധാ​നം ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക ക്യാ​മ​റ​ക​ള്‍ ഘ​ടി​പ്പി​ച്ച ഇ​ല​ക്​​ട്രി​ക് സൈ​ക്കി​ള്‍ അ​ജ്മാ​ന്‍ പൊ​ലീ​സ് മീ​ഡി​യ സെ​ല്ലി​ന് ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും മി​ക​വോ​ടെ പ​ക​ര്‍ത്തും. സൈ​ക്കി​ളി​ന്‍റെ പി​റ​ക് വ​ശ​ത്ത്…

Read More

ആശ്രയ വടംവലി ഫെസ്റ്റ് ഇന്ന് രാത്രി അജ്മാനിൽ

ജീവകാരുണ്യ മേഖലയിൽ 26വര്‍ഷമായി യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാസർകോട്ടുകാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ആശ്രയ കാസർകോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ടഗ് ഓഫ് വാർ 2023’ ഇന്ന് ഡിസംബർ 9 ന് ശനിയാഴ്ച രാത്രി 7മുതൽ അജ്‌മാൻ വിന്നേഴ്‌സ് സ്പോർട്സ് ക്ലബ്ബിൽ വച്ച് നടക്കുന്നു. യുഎഇ യിലെ നിരവധി പ്രഗത്ഭ ടീമുകൾ പങ്കെടുക്കുന്ന വടംവലി ഫെസ്റ്റിൽ പത്തോളം വനിതാ ടീമുകളും മത്സരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. നിരവധി സമ്മാനങ്ങളും ട്രോഫികളും ഉൾപ്പെടെ വിജയികൾക്കായി ഒരുങ്ങിയതായി സംഘാടകർ അറിയിച്ചു.

Read More

പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

കൊല്ലം പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി. പുനലൂർ മുസവരിക്കുന്ന് വർഗീസിന്റെ മകൻ സജിയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടർന്ന് അജ്‌മാനിലെ തുമ്പൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ദുബൈ ആസ്ഥാനമായി വാട്ടർ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. അന്നമ്മയാണ് മാതാവ്. ഭാര്യ: വിൻസി. മക്കൾ: എബിയൽ, ആൻമേരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് അജ്മാൻ പൊലീസ്

യു എ ഇയിൽ ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചൂടത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത വെള്ളവും എത്തിച്ച് നൽകുന്ന സംരഭം അജ്മാൻ പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്. വേനൽക്കാലം മുഴുവൻ തൊഴിലാളികളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ് പുതിയ സംരഭം. മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്, കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം അജ്മാനിലെ നിരവധി ജോലി സ്ഥലങ്ങൾ സന്ദർശിച്ച് തൊഴിലാളികളെ കാണുകയും അവരെ അഭിവാദ്യം ചെയ്യുകയും അവരുടെ കഠിനാധ്വാനത്തെയും ക്ഷമയെയും പ്രശംസിക്കുകയും ചെയ്തു. അജ്മാനിലെ തൊഴിലാളികളോടുള്ള തങ്ങളുടെ…

Read More

അജ്മാന്‍ ലിവ ഈത്തപ്പഴമേള നീട്ടിവെച്ചു

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ലി​വ ഈ​ത്ത​പ്പ​ഴ മേ​ള നീ​ട്ടി​വെ​ച്ചു. അ​ബൂ​ദ​ബി രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് സ​ഈ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് യു.​എ.​ഇ​യി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്‌ ന​ട​പ​ടി. ജൂ​ലൈ 27 മു​ത​ല്‍ 30 വ​രെ ന​ട​ക്കേ​ണ്ട മേ​ള ജൂ​ലൈ 31 മു​ത​ല്‍ ആ​ഗ​സ്റ്റ്‌ മൂ​ന്നു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

അജ്മാൻ റോള ബസ് സർവീസ് താത്കാലികമായി നിർത്തുന്നു; ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് നിർദേശം

അജ്മാനിലെ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്കുള്ള ബസ് സർവീസ് താൽകാലികമായി നിർത്തിവെക്കുന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. റോളയിലേക്കുള്ള യാത്രക്കാർ ബദൽ ബസ് റൂട്ടുകളിൽ യാത്ര ചെയ്യണമെന്നാണ് അതോറിറ്റി അറിയിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതലാണ് അജ്മാൻ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്ക് സർവീസ് നടത്തുന്ന SHJ 2 എന്ന ബസ് സർവീസ് ട്രാൻസ്പോർട്ട് അതോറിറ്റി നിർത്തിവെക്കുന്നത്. അജ്മാനിൽ നിന്ന് റോളയിലേക്ക് യാത്ര ചെയ്യേണ്ടവർ ഇനി മുതൽ കണക്ടിങ് ബസുകളെ ആശ്രയിക്കേണ്ടി വരും. അജ്മാന്‍ വ്യവസായ മേഖലയില്‍…

Read More

അജ്മാൻ റോള ബസ് സർവീസ് താത്കാലികമായി നിർത്തുന്നു; ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് നിർദേശം

അജ്മാനിലെ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്കുള്ള ബസ് സർവീസ് താൽകാലികമായി നിർത്തിവെക്കുന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. റോളയിലേക്കുള്ള യാത്രക്കാർ ബദൽ ബസ് റൂട്ടുകളിൽ യാത്ര ചെയ്യണമെന്നാണ് അതോറിറ്റി അറിയിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതലാണ് അജ്മാൻ വ്യവസായ മേഖലയിൽ നിന്ന് ഷാർജ റോളയിലേക്ക് സർവീസ് നടത്തുന്ന SHJ 2 എന്ന ബസ് സർവീസ് ട്രാൻസ്പോർട്ട് അതോറിറ്റി നിർത്തിവെക്കുന്നത്. അജ്മാനിൽ നിന്ന് റോളയിലേക്ക് യാത്ര ചെയ്യേണ്ടവർ ഇനി മുതൽ കണക്ടിങ് ബസുകളെ ആശ്രയിക്കേണ്ടി വരും. അജ്മാന്‍ വ്യവസായ മേഖലയില്‍…

Read More

മുത്തപ്പൻ തിരുവപ്പന മഹോത്സവം സമാപിച്ചു; പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികൾ

യുഎഇ അയ്യപ്പ സേവ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ പതിനാലാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം സമാപിച്ചു. മലയിറക്കൽ ചടങ്ങോടെയായിരുന്നു അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിലെ ആഘോഷങ്ങളുടെ തുടക്കമായത്. ഹാളിൽ പ്രത്യേകം തയാറാക്കിയ കോവിലിലായിരുന്നു ഉത്സവം.മുത്തപ്പൻ വെള്ളാട്ടം, മുടിയഴിക്കൽ, ഗണപതിഹോമം, കലശം വരവ്, പള്ളിവേട്ട തുടങ്ങിയ ചടങ്ങുകൾ എല്ലാം ആഘോഷത്തിന്റെ ഭാഗമായി ഒരുക്കി. കേരളത്തിൽ നിന്നുള്ള കലാകാരന്മാരാണ് ആഘോഷങ്ങൾക്ക് എത്തിയത്. പ്രയാസങ്ങൾ മുത്തപ്പനോട് ഏറ്റു പറഞ്ഞ് നിർവൃതിയടയാൻ വിവിധ എമിറേറ്റുകളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ എത്തിയിരുന്നു. പറശ്ശിനിക്കടവിന്…

Read More