
സൗജന്യ ടയർ പരിശോധന ക്യാമ്പയിനുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി
സൗജന്യ ടയർ പരിശോധന ക്യാമ്പയിനുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. വകുപ്പിന് കീഴിലുള്ള സ്പീഡ് വെഹിക്കിൾ ഇൻസ്പെക്ഷൻ ആൻഡ് രജിസ്ട്രേഷൻ സെന്ററിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ‘നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന’ എന്ന തലക്കെട്ടിൽ സൗജന്യ ടയർ പരിശോധനാ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. വേനൽക്കാലത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ട്രാഫിക് സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വാഹന ടയറുകളുടെ സൗജന്യ പരിശോധന നൽകിക്കൊണ്ട് ഗതാഗത സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് അതോറിറ്റി ഈ ക്യാമ്പയിന് ആരംഭിച്ചതെന്ന് നിക്ഷേപ…