പൊതുഗതാഗത സർവീസ് ; പരിഷ്കരിച്ച ഭൂപടം പുറത്തിറക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി
എമിറേറ്റിലെ പൊതുഗതാഗത സർവിസുകൾ സംബന്ധിച്ച സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച ഗതാഗത ഭൂപടം പുറത്തിറക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. ബസ്, ജലഗതാഗതം ഉൾപ്പെടെ പൊതുഗതാഗത സർവിസുകളെ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് മാപ്പിന്റെ രൂപകൽപന. ബസ് സർവിസ് റൂട്ടുകളും സ്റ്റോപ്പുകളും തിരിച്ചറിയുന്നതിന് പ്രത്യേക നിറങ്ങളാണ് പുതിയ മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി യാത്ര ലളിതമാക്കാനും സഹായിക്കും. കൂടാതെ അജ്മാനിലെ സുപ്രധാന മേഖലകളെ മാപ്പിൽ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ദുബൈ, ഷാർജ തുടങ്ങിയ അയൽ എമിറേറ്റുകളിലേക്ക് നേരിട്ടുള്ള…