
ദുബായ് ജി ഡി ആർ എഫ് എ യും അജ്മാൻ ടൂറിസം വകുപ്പും സഹകരണ കരാർ ഒപ്പുവെച്ചു
നൂതനത്വം, അറിവ് മാനേജ്‌മെന്റ് എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും( GDRFAD)അജ്മാൻ ടൂറിസം വികസന വകുപ്പും സഹകരണ കരാറിൽ ഒപ്പുവച്ചു. ജി ഡി ആർ എഫ് എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷിമിയുമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. മികച്ച സമ്പ്രദായങ്ങൾ മെച്ചപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുക, ഭാവി സന്നദ്ധത, നവീകരണം,…