മൈനാഗപ്പള്ളി കാർ അപകടക്കേസ്: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം മൈനാഗപ്പള്ളി കാർ അപകടക്കേസിൽ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. വാദം പോലും കേൾക്കാതെയാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവ്വമുള്ള കുറ്റമാണെന്ന് കോടതി പറഞ്ഞു. മനഃപ്പൂർവ്വമുള്ള നരഹത്യാക്കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീകുട്ടിക്ക് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കൊല്ലം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ്…

Read More

മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന കേസ്; അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മലിന്‍റെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയുടേയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യക്കാണ് ഇവർക്കെതിരെ കേസ്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. ഓണവും നബിദിനവും ഒക്കെയായി വീടിനടുത്തെ കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച് തെറിച്ചിപ്പത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക്…

Read More

‘ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിച്ചു, മറ്റൊന്നും ചെയ്തില്ല’; കെഎസ്ഇബി ഓഫീസ് തകർത്തത് ജീവനക്കാരെന്ന് അജ്മൽ

തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ, ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതി അജ്മൽ. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പേരിൽ അജ്മലിനും സഹോദരനുമെതിരെ കേസെടുത്തിരുന്നു. വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാൽ മാത്രമേ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കൂ എന്നാണ് കെഎസ്ഇബി നിലപാട്. ‘അധിക വൈദ്യുതിബിൽ വന്നതിന്റെ പേരിൽ ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ചു. വീട്ടിലുണ്ടായിരുന്ന പഴയ കറി എടുത്ത് ഞാൻ തലയിൽ ഒഴിച്ചു. വേറെ പറയുന്നതൊക്കെ വ്യാജമാണ്. കെഎസ്ഇബിക്കാർ സ്വന്തമായാണ് ഓഫിസ് തല്ലിപൊളിച്ചത്….

Read More