തൃക്കാക്കര ഓണക്കിഴി വിവാദം; മുൻ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഒന്നാം പ്രതി, കോടതിയിൽ റിപ്പോർട്ട് നൽകി വിജിലൻസ്‌

തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തിൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. നഗരസഭ മുൻ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗൂഢാലോചന, അഴിമതി അടക്കം വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഓണാഘോഷത്തിനായി  റവന്യൂ ഇൻസ്‌പെക്ടർ പ്രകാശ് കുമാറാണ് പണം പിരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് കടകളിൽ നിന്ന് കൃത്രിമ ബില്ല് ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ചുവെന്നും ഈ പണം കൗൺസിലർമാർക്ക് കവറിൽ വീതിച്ച് നൽകുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. നഗരസഭയിൽ ഓണക്കോടിക്കൊപ്പമാണ് കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ 10,000 രൂപയും…

Read More

തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാജി വച്ചു; ഭരണം തുലാസിൽ

ഏറെ വിവാദങ്ങൾക്കൊടുവിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ പദവി രാജി വച്ച് അജിതാ തങ്കപ്പൻ. ഡിസിസിയുടെ കർശനമായ നിർദേശത്തെ തുടർന്നാണ് രാജി. എന്നാൽ സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് രാജി സമർപ്പിക്കാൻ വൈകിയതെന്നായിരുന്നു അജിതാ തങ്കപ്പന്റെ പ്രതികരണം. ഇന്ന് ഉച്ചയോടെ നഗരസഭാ ഓഫീസിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. ajiകോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് ധാരണാ പ്രകാരം രണ്ടര വർഷം ഐ ഗ്രൂപ്പുകാരിയായ അജിതാ തങ്കപ്പനും ശേഷമുള്ള രണ്ടര വർഷം എ ഗ്രൂപ്പുകാരിയായായ രാധാമണി പിള്ളയും ചെയർപേഴ്സൺ ആകുമെന്നായിരുന്നു തീരുമാനം. ഈ ധാരാണാ 20323 ജൂൺ…

Read More