
നടന്‍ സായാജി ഷിൻഡെ അജിത് പവാറിന്‍റെ എന്‍സിപിയില്‍ ചേര്‍ന്നു
തെന്നിന്ത്യന്‍ നടന്‍ സായാജി ഷിൻഡെ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നു. അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുംബൈയില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, എൻസിപി വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന യൂണിറ്റ് മേധാവി സുനിൽ തത്കരെ എന്നിവർ ചേർന്ന് ഷിൻഡെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഷിൻഡെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത അജിത് പവാർ, സംസ്ഥാന തെരഞ്ഞെടുപ്പിൽ എൻസിപിയുടെ താരപ്രചാരകരില്‍ ഒരാളായിരിക്കുമെന്നും വരും ദിവസങ്ങളിൽ നിരവധി…