
അനിലിന് ദിവസവും പ്രവര്‍ത്തകരുടെ നല്ല തെറിവിളി; ബിജെപി കറിവേപ്പിലയാക്കുമെന്ന് അജിത് ആന്റണി
അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ കളയുമെന്ന് സഹോദരൻ അജിത്ത് ആന്റണി. മുൻപ് കോൺഗ്രസിൽനിന്ന് പോയ നേതാക്കളുടെ അനുഭവം അതാണ്. തെറ്റ് തിരുത്തി അനിൽ തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ തെറിവിളി അനിലിനെ ചൊടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗുണം ഉണ്ടാകുമെന്ന് കരുതിയാണ് അനിൽ ബിജെപിയിൽ ചേർന്നത്. എന്നാൽ ഞാൻ ആവർത്തിക്കുകയാണ്, അനിലിനെ അവർ കറിവേപ്പില പോലെ വലിച്ചെറിയും. ഇവിടെനിന്നും പോയ ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം എന്നിവരെല്ലാം ഇതേ പ്രതീക്ഷയോടെയാണ് ബിജെപിയിലേക്ക് പോയത്….