
അസർബൈജാനിൽ സിനിമ ഷൂട്ടിംഗിനിടെ തമിഴ് നടൻ അജിത്ത് ഓടിച്ച കാറ് അപകടത്തിൽ പെട്ടു; വീഡിയോ പുറത്തുവിട്ട് നിർമ്മാതാക്കൾ
ആക്ഷൻ സ്റ്റണ്ട് സീനിൽ കാറ് പായിച്ച് തമിഴ് നടൻ അജിത്ത്, പിന്നെ കാണുന്നത് നിയന്ത്രണം വിട്ട് മറിയ്യുന്ന കാർ. തമിഴ് സൂപ്പർ സ്റ്റാര്‍ അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് നടന്നിരുന്നു. സിനിമയിലെ ആക്ഷൻ സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെ അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത് അന്ന് വാര്‍ത്തയായിരുന്നു. ഇപ്പോൾ ഈ അപകടത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുതയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. അപകടം നടക്കുമ്പോൾ അജിത്തും…