
‘അജിത് പവാർ എൻ.സി.പിയിൽ തന്നെ’; എൻ ഡി എയ്ക്ക് ഒപ്പം പോയ അജിതിനെ പിന്തുണച്ച് ശരത് പവാർ
എൻ.ഡി.എ സഖ്യത്തിനൊപ്പം ചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ തള്ളാതെ പാർട്ടി അധ്യക്ഷൻ ശരദ് പവാർ. അജിത് പവാർ പാർട്ടിയുടെ മുതിർന്ന നേതാവും എം.എൽ.എയുമാണെന്ന് ശരദ് പവാറിന്റെ മകളും പാർട്ടി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ശരദ് പവാറിന്റെ പ്രതികരണം.ഇപ്പോൾ അജിത് പവാർ പാർട്ടിക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമസഭാ സ്പീർക്കർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അതിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്നുമായിരുന്നു സുപ്രിയ സുലെ പറഞ്ഞത്.സുലെയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ…