ബിസിസിഐ വാർഷിക കരാറിൽ നിന്നും ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ പുറത്താക്കിയത് അഗാര്‍ക്കര്‍; വെളിപ്പെടുത്തലുമായി ജയ് ഷാ

മാസ‌ങ്ങൾക്ക് മുമ്പാണ് വാര്‍ഷിക കരാറില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയും ബാറ്റര്‍ ശ്രേയസ് അയ്യരെയും ബിസിസിഐ ഒഴിവാക്കിയത്. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ഇരുവരും പാലിക്കാത്തതിനെ തുടർന്നാണ് വാർഷിക കരാറിൽ നിന്നും ഇവരെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ കടന്നത്. ഈ തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചതാരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ജയ്…

Read More

ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിഫലം ഒരുകോടി; നിര്‍ണായക തീരുമാനവുമായി ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്നതിൽ തീരുമാനമെടുക്കാനൊരുങ്ങി ബിസിസിഐ. ഇതിനായി അജിത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന്‍ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ നിർണായക തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് കമ്മിറ്റി. ഒരുദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര താരങ്ങളെ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പങ്കെടുക്കാത്ത ആഭ്യന്തര താരങ്ങളുടെ വരുമാനം കൂട്ടുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഐപിഎല്‍ ഇതര കളിക്കാരെ കൂടി പരിഗണിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ ആശയം എന്നാണ് വിവരം….

Read More