കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം കൈമാറി കെപിസിസി

വയനാട് മാനന്തവാടിയിൽ കാട്ടാന ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി സഹായധനം കൈമാറി. 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. കർണാടക സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ കുടുംബം നിഷേധിച്ചതിനു പിന്നാലെയാണ് കെപിസിസി തുക നൽകുമെന്ന് അറിയിച്ചത്. ജനുവരി മാസം 10നാണു റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന പനച്ചിയിൽ അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ പണിക്കാരെ കൂട്ടാനായി പോയ അജീഷ് ആനയെ കണ്ടതോടെ…

Read More

കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും: മാനന്തവാടി രൂപത

കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്നു മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേർന്നാണ് സാമ്പത്തിക സഹായം നൽകുന്നത്. അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരില്‍ അഞ്ചുലക്ഷം രൂപ വീതം മാനന്തവാടിയിലെ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇടും.  വാര്‍ത്താ സമ്മേളനത്തതില്‍ ബയോവിൻ അഗ്രോ റിസര്‍ച് ചെയര്‍മാന്‍ കം മാനേജിങ്ങ് ഡയറക്ടര്‍…

Read More