മോദിയെ വാരാണസിയിൽ കാണാറില്ല: വിമർശിച്ച് കോൺഗ്രസ് സ്ഥാനാർഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കാണാറില്ലെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷനും കോൺഗ്രസ് സ്ഥാനാർഥിയുമായ അജയ് റായ്. മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘നേരത്തെയുള്ള ബിജെപിയും ഇന്നത്തെ ബിജെപിയും തമ്മിൽ വലിയ അന്തരമുണ്ട്. നേരത്തെ ഒരാൾക്ക് മുഖ്യമന്ത്രിമാരെ വഴിയിൽ നിർത്തി സംസാരിക്കാമായിരുന്നു, എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിമാരോട് അങ്ങനെ കഴിയില്ല. ബനാറസിൽ നിന്നുള്ള ഒരു പ്രവർത്തകനും മോദിയെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. റോഡിൽ തടഞ്ഞുനിർത്തി അദ്ദേഹത്തോട് സംസാരിക്കേണ്ട സ്ഥിതിയാണ്. ഇതാണ് മോദിയുടെ ബിജെപി. രാഷ്ട്രീയക്കാരല്ല,…

Read More

ലോക്‌സഭ തിരഞ്ഞെടുപ്പ്; വാരാണസിയിൽ മോദിക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് മത്സരിക്കും

2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് മത്സരിക്കും. വാരാണസിയിൽ മോദിക്കെതിരെ ഏറ്റുമുട്ടാൻ കോൺഗ്രസ് 17 സ്ഥാനാർത്ഥികളെയാണ് കണ്ടെത്തിയത്. അവസാന ഘട്ടത്തിൽ തിരഞ്ഞെടുത്ത ഒമ്പത് സ്ഥാനാർത്ഥികളിൽ നിന്നാണ് അജയ് റായിക്ക് നറുക്ക് വീണത്. എന്നാൽ പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. രാജ്യസഭാംഗമായതോടെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായില്ല. മണ്ഡലത്തിൽ ഇത്തവണ പുതുമുഖത്തെ ഇറക്കാനാണ് സാദ്ധ്യത. റായ്ബറേലിയിൽ എതൊക്കെ നേതാക്കളെ…

Read More